Dry fruit and Apple pie

Dry fruit and Apple pie


മൈദ -11/2 cup
ഉപ്പ് -1/2 ടീസ്പൂൺ
വെണ്ണ -5 ടേബിൾസ്പൂൺ
ഐസ്‌ വെള്ളം -6 ടേബിൾസ്പൂൺ
ഫില്ലിംഗ് :
ആപ്പിൾ പൊടിയായി അരിഞ്ഞത് -300 ഗ്രാം
അത്തിപ്പഴം പൊടിയായി അരിഞ്ഞത് -1/2 കപ്പ്
കറുത്ത മുന്തിരി -1 / 4 കപ്പ്
ഈന്തപ്പഴം പൊടിയായി അരിഞ്ഞത് -1 കപ്പ്
കറുവാപ്പട്ട പൊടിച്ചത് -1 ടീസ്പൂൺ
പഞ്ചസാര -3 ടേബിൾസ്പൂൺ
ഫ്രഷ് ക്രീം -1

*ഓവൻ 200 ഡിഗ്രിയിൽ ചൂടാക്കുക
*ഒന്നാമത്തെ ചേരുവ ഇടഞ്ഞെടുക്കുക
*ഫ്രീസറിൽ വെച്ചു കട്ടയാക്കിയ വെണ്ണ പുറത്തെടുത്തു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്തു മൈദക്കൊപ്പം ചേർത്തു യോജിപ്പിക്കുക
*ഇതിലേക്ക് ഐസ് വെള്ളം ചേർത്തു കുഴച് ഒരു വലിയ ഉരുള ഉണ്ടാക്കുക
*ഇത് അടച്ചുവെച് 15 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക



*ഒരു പാത്രത്തിൽ ആ പത്രത്തിൻറെ ആകൃതിയിൽ മാവ് മുറിച്ചെടുക്കുക
*അല്പം മാവ് മുകളിൽ അലങ്കരിക്കാൻ എടുത്ത് വെക്കണം
*പത്രത്തിൻറെ ആകൃതിയിൽ മുറിച്ച മാവ് ഒരു ഫോര്ക് കൊണ്ടു അവിടിവിടെ കുത്തിയ ശേഷം ഓവനിൽ വെച്ചു 10 മിനിറ്റ് ബേക് ചെയ്യുക
*പുറത്തു എടുത്ത് തണുക്കാൻ വെക്കുക
*ഒരു പാത്രത്തിൽ അഞ്ചാമത്തെ ചേരുവ യോജിപ്പിക്കുക
*ഇതിലേക്ക് ആപ്പിൾ,അത്തിപ്പഴം ,കറുത്ത മുന്തിരി ,ഈന്തപ്പഴം, ക്രീം എന്നിവ ചേർത്ത യോജിപ്പിക്കുക

*മൈദ വിതറിയ ശേഷം നന്നായി യോജിപ്പിക്കുക
*ഈ കൂട്ട് ബേക് ചെയ്തു വച്ചതിലേക്ക് ചേർക്കുക, മുകളിൽ വറുത്ത കശുവണ്ടിയും ചേർത്ത് നിറക്കുക
* പരാതി വച്ചിരിക്കുന്ന ബാക്കി മാവിൽ നിന്നും വീതി കുറഞ്ഞ നീളമുള്ള പീസുകൾ മുറിച്ചെടുക്കുക, ചിത്രത്തിലേതു പോലെ കോർത്തെടുക്കുക
* മുട്ട അടിച്ചത് ഒരു ബ്രഷ് ഉപയോഗിച്ച് പേസ്റ്ററി പൈ യുടെ മുകളിൽ ബ്രഷ് ചെയ്യുക
*15 മിനിറ്റ് ബേക്ക് ചെയ്യുക 
 

Comments